From the print
അഭിപ്രായ സമ്പന്നം ഈ യാത്ര
വര്‍ഗീയതയുടെ വലിയ വിഷം സമൂഹത്തെ കാര്‍ന്നുതിന്നുന്നതായി സി പി എം നേതാവ് ഹംസക്കുട്ടി. വര്‍ഗീയത എങ്ങനെ വിറ്റഴിക്കാമെന്നാണ് പലരും ചിന്തിക്കുന്നതെന്ന് മുസ്‌ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് മുത്തു തങ്ങള്‍.
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്കൊപ്പം മന്ത്രി വി അബ്ദുർറഹ്‌മാനും പി കെ കുഞ്ഞാലിക്കുട്ടിയും
തിരൂര്‍ | കേരളയാത്രക്ക് തിരൂരില്‍ നല്‍കിയ സ്വീകരണത്തിന്റെ ഭാഗമായി നടത്തിയ സ്നേഹവിരുന്ന് അഭിപ്രായങ്ങള്‍ കൊണ്ട് സമ്പന്നം.
വര്‍ഗീയതയുടെ വലിയ വിഷം സമൂഹത്തെ കാര്‍ന്നുതിന്നുന്നതായി സി പി എം നേതാവ് ഹംസക്കുട്ടി പറഞ്ഞു. ബഹുസ്വരതയും സമത്വവും സാഹോദര്യവുമാണ് കാത്തുസൂക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത എങ്ങനെ വിറ്റഴിക്കാമെന്നാണ് പലരും ചിന്തിക്കുന്നതെന്ന് മുസ്‌ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ് മുത്തു തങ്ങള്‍ പറഞ്ഞു. ഭരണഘടനയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ യാത്രക്ക് കഴിയട്ടെയെന്ന് അഡ്വ. കെ എ പത്മകുമാര്‍ ആശംസിച്ചു. കാലം ആവശ്യപ്പെടുന്ന മുദ്രാവാക്യമാണ് കാന്തപുരം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതെന്ന് തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ്പി എ ബാവ പറഞ്ഞു.
വേറിട്ടുനില്‍ക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്നായിരുന്നു ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ അഭിപ്രായം. സമൂഹത്തില്‍ ഭിന്നിപ്പ് കണ്ടുവരുന്ന സമയത്താണ് യാത്രയെന്ന് താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌നൗഷാദ് പറഞ്ഞു. കുത്തഴിഞ്ഞ ലഹരി വിപത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് മദ്റസാധ്യാപക ക്ഷേമ ബോര്‍ഡ് അംഗം സിദ്ദീഖ് മൗലവി അയലക്കാട് ആവശ്യപ്പെട്ടു.
ഇന്നും കേരളത്തെ കാണുന്നത് മതേതര സംസ്ഥാനമായിട്ടാണെന്ന് അലിഗഢ് സര്‍വകലാശാല മ്യുസിയോളജി ഡിപാര്‍ട്ട്മെന്റ്‌മേധാവി ഡോ. റഹിം പറഞ്ഞു.
പഴയ സാമൂഹികാവസ്ഥയും പാരസ്പര്യവും കുറയുന്നതായി മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല പറഞ്ഞു. നാടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന മേധാവികള്‍ യാത്രകള്‍ നടത്തണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്‌ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. ദൈനംദിന വ്യവഹാരത്തില്‍ വര്‍ഗീയത കടന്നുവരുന്നതായി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പറഞ്ഞു.
വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മുസ്തഫ കോഡൂര്‍ , പി ടി കെ കുട്ടി തലക്കടത്തൂര്‍, ഗഫൂര്‍ പി ലില്ലീസ്, സി ടി ബാപ്പുട്ടി, എന്‍ ടി ഉബൈദ്, പാട്ടത്തില്‍ ഇബ്‌റാഹീം കുട്ടി, ഡോ. മന്‍സൂര്‍, സിദ്ദീഖ്, ജി മോഹന്‍ കുമാര്‍, ഉസ്മാന്‍ ഹാജി ചെറിയ മുണ്ടം, ജാഫര്‍ മറക്കര, മുജീബ് പൂളക്കല്‍ സംബന്ധിച്ചു.





