Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്ത്രി
മെഡിക്കല്‍ പരിശോധ പൂര്‍ത്തിയാക്കി തന്ത്രിയെ കോടതിയില്‍ ഹാജരാക്കാനായി കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ പരിശോധനക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.ആരെങ്കിലും കുടുക്കിയതാണോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സ്വാമി ശരണമെന്നായിരുന്നു മറുപടി
അതേ സമയം, മെഡിക്കല്‍ പരിശോധ പൂര്‍ത്തിയാക്കി തന്ത്രിയെ കോടതിയില്‍ ഹാജരാക്കാനായി കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി.കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടു കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന.
---- facebook comment plugin here -----




