Connect with us

Kerala

സീറ്റ് ചര്‍ച്ചയില്‍ ധാരണയായെന്ന് വി ഡി സതീശന്‍; ഇല്ലെന്ന് പി ജെ ജോസഫ്

രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് പി ജെ ജോസഫ്

Published

|

Last Updated

തിരുവനന്തപുരം | ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയില്‍ ധാരണയായെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദം തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് ചര്‍ച്ചയില്‍ ധാരണയായിട്ടില്ലെന്നും രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് പി ജെ ജോസഫ് പറഞ്ഞു.

അരമണിക്കൂര്‍ ചര്‍ച്ചയില്‍ എല്ലാം തീരുമാനമായെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. വരാനിരിക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തും എന്ന് മോന്‍സ് ജോസഫ് പറഞ്ഞു. രണ്ട് ദിവസത്തിനകം യു ഡി എഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും സീറ്റ വിഭജനവുമായിബന്ധപ്പെട്ട കാര്യങ്ങള്‍ നാളെ പറയാമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

Latest