Connect with us

International

"ഞാൻ മരിച്ചു, പക്ഷേ..." നെതന്യാഹവുവിന്റെ എക്സ് അക്കൗണ്ടിൽ പുതിയ വീഡിയോ

പുതിയ വീഡയോയും എ ഐ നിർമിതമാണെന്ന് നെറ്റിസൺസ്

Published

|

Last Updated

ടെൽ അവീവ് | ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നതിനിടെ നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ പുതിയ വീഡിയോ പങ്കുവെച്ചു. താൻ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങളെ പരിഹസിച്ച് തള്ളുന്ന വീഡിയോയാണ് പുറത്തുവന്നത്. ഒരു കഫേയിൽ കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താൻ സുരക്ഷിതനാണെന്ന് നെതന്യാഹു പറയുന്നത്.

താൻ മരിച്ചുവെന്ന പ്രചാരണങ്ങളെ പരിഹസിച്ചുകൊണ്ട് “ഞാൻ മരിച്ചു… പക്ഷേ അത് കോഫിക്ക് വേണ്ടിയാണ്” എന്ന ഹീബ്രു ശൈലി ഉപയോഗിച്ചാണ് അദ്ദേഹം വീഡിയോയിൽ സംസാരിക്കുന്നത്. തന്റെ ജനങ്ങൾക്ക് വേണ്ടി മരിക്കാനും താൻ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നെതന്യാഹുവിന്റേതായി പുറത്തുവന്ന ഒരു വീഡിയോയിൽ അദ്ദേഹത്തിന് ആറ് വിരലുകൾ ഉണ്ടെന്നും അതിനാൽ അത് എ ഐ (AI) നിർമ്മിതമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ഇതിന് മറുപടിയായി പുതിയ വീഡിയോയിൽ അദ്ദേഹം തന്റെ ഇരു കൈകളും ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടി വിരലുകൾ എണ്ണി നോക്കാൻ ആവശ്യപ്പെടുന്നുണ്ട്.

ഇറാന്റെ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. ഇസ്റാഈൽ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും അദ്ദേഹം നിർദ്ദേശിച്ചു. ഇറാനെതിരെ ശക്തമായ തിരിച്ചടി നൽകിക്കൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പുതിയ വീഡിയോയിലും സോഷ്യൽ മീഡിയ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതും എ ഐ നിർമിതമാണെന്ന് നെറ്റിസൺസ് പറയുന്നു. വീഡിയോയിൽ കോഫി കപ്പ് നെതന്യാഹു കയ്യിലെടുക്കുമ്പോൾ തുളുമ്പാത്തത് ചൂണ്ടിക്കാട്ടിയാണ് വീഡിയോ സംശയാസ്പദമാണെന്ന് നെറ്റിസൺസ് വിധിയെഴുതുന്നത്. ചിലർ വീഡിയോ സംബന്ധിച്ച് പരിശോധന നടത്തി 78 ശതമാനം എ ഐ നിർമിതമാണ് വീഡയോ എന്നും സമർഥിക്കുന്നുണ്ട്.

യു എസ് ഇസ്റാഈൽ സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണം 16-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ മാസം ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. യു എസ്സും ഇസ്റാഈലും സംയുക്തമായി നടത്തിയ നീക്കങ്ങൾ മേഖലയിൽ വലിയ യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം രണ്ടായിരത്തിലധികം പേർ ഈ സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Summary:

Prime Minister Benjamin Netanyahu released a video from a cafe to disprove rumors of his death and social media claims that his recent appearances were AI-generated. He demonstrated his safety by showing his hands to the camera and urged Israeli citizens to remain resilient while military operations against Iran continue. The conflict has intensified following the death of Iran’s Supreme Leader, with both sides suffering significant casualties and the US increasing its regional military presence.

Latest