Connect with us

National

ജോലി സമ്മര്‍ദം കാരണം കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ക്ലാര്‍ക്ക് ആത്മഹത്യ ചെയ്തു

ജോലി സമ്മര്‍ദം കാരണം എനിക്ക് ദിവസങ്ങളായി ഉറങ്ങാന്‍ കഴിയുന്നില്ലായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി| ജോലി സമ്മര്‍ദം കാരണം സാകേത് ജില്ലാ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ഹരീഷ് സിംഗ് മഹറാണ് മരിച്ചത്. ജോലി സമ്മര്‍ദമാണ് മരിക്കാനുള്ള കാരണമെന്നും മരിക്കാനുള്ള തീരുമാനം സ്വയം എടുത്തതാണെന്നും അതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ഹരീഷ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

ജോലി സമ്മര്‍ദം കാരണം എനിക്ക് ദിവസങ്ങളായി ഉറങ്ങാന്‍ കഴിയുന്നില്ലായിരുന്നു. ഈ ജോലി എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതാണെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. കോടതിയില്‍ ക്ലാര്‍ക്കായാണ് ഹരീഷ് ജോലി ചെയ്തിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.