National
ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം; നിരവധി പേര്‍ക്ക് പരുക്ക്
കുത്തനെയുള്ള റോഡിലൂടെ സഞ്ചരിക്കവെ നിയന്ത്രണം വിട്ട ബസ് തെന്നിമാറി ആഴമേറിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു
ന്യൂഡല്‍ഹി | ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ വെള്ളിയാഴ്ചയുണ്ടായ ബസ് അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ പന്ത്രണ്ടിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സോളനില്‍ നിന്ന് ഹരിപൂര്‍ ധറിലേക്ക് യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
കുത്തനെയുള്ള റോഡിലൂടെ സഞ്ചരിക്കവെ നിയന്ത്രണം വിട്ട ബസ് തെന്നിമാറി ആഴമേറിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു. കൊക്കയില്‍ വീണ യാത്രക്കാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജില്ലാ ഭരണകൂടവും പോലീസ് സംഘവും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അതേ സമയം അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ല




