Kerala
എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ പ്രതികരിക്കാതെ കെ ജയകുമാര്‍
അവനവന് അര്‍ഹതപ്പെട്ടതേ പറയാവു. ഞാന്‍ ഒന്നും പറയാനില്ല
പത്തനംതിട്ട | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുന്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണമല്ല എന്ത് തന്നെ നഷ്ടമായാലും സങ്കടം തന്നെയാണെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു
അവനവന് അര്‍ഹതപ്പെട്ടതേ പറയാവു. ഞാന്‍ ഒന്നും പറയാനില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാനുംആഗ്രഹിക്കുന്നില്ല. സ്വര്‍ണമല്ല എന്ത് നഷ്ടപ്പെട്ടാലും ദുഃഖം തന്നെയാണ്. അറസ്റ്റിനെക്കുറിച്ചും കേസിനെക്കുറിച്ചും പറയാനില്ല- ജയകുമാര്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇന്നാണ് എസ്‌ഐടി തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ഠരര് രാജീവരെ വൈകിട്ടോടെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.




