Connect with us

Kerala

ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്കും നാട്ടിലെ ബന്ധുക്കള്‍ക്കും ബന്ധപ്പെടാം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് തുറന്ന് നോര്‍ക്ക

പ്രവാസികള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താമസിക്കുന്ന രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  പശ്ചിമേഷ്യയില്‍ അതീവ ഗുരുതരമായ യുദ്ധസാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രവാസി മലയാളികളുടെ സഹായത്തിനായി നോര്‍ക്ക 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്കും അവരുടെ നാട്ടിലെ ബന്ധുക്കള്‍ക്കും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതിനും സഹായം ഏകോപിപ്പിക്കുന്നതിനുമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്

ബന്ധപ്പെടേണ്ട നമ്പറുകള്‍:
ഇന്ത്യയില്‍ നിന്നുള്ള ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939

വിദേശത്തുനിന്നുള്ള മിസ്ഡ് കോള്‍ സര്‍വീസ്: +91 88020 12345 (ഇതില്‍ മിസ്ഡ് കോള്‍ ചെയ്താല്‍ തിരികെ വിളിച്ച് സഹായം നല്‍കുന്നതാണ്).നോര്‍ക്കയുടെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലുകള്‍ വഴിയും വിവരങ്ങള്‍ ലഭ്യമാണ്.

 

പ്രവാസികള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താമസിക്കുന്ന രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉടന്‍ തന്നെ നോര്‍ക്കയിലോ അടുത്തുള്ള എംബസിയിലോ വിവരം അറിയിക്കണം.

 

---- facebook comment plugin here -----

Latest