Kerala
എന്റെ കാറില്‍ ആരെ വേണമെങ്കിലും കയറ്റും; വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറില്‍ കയറ്റിയതില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല
ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നും ചെന്നിത്തല
കൊച്ചി| മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞാന്‍ ആരെ വേണമെങ്കിലും കാറില്‍ കയറ്റും. എന്റെ കാറില്‍ ആര് വന്നാലും കയറ്റുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്ഥാനത്ത് താങ്കളാണെങ്കില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റുമോയെന്ന ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയാണോ എന്ന ചോദ്യത്തിന് ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ആഗോള അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രിയും വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിയുടെ കാറില്‍ ഒന്നിച്ചെത്തിയത് ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ സിപിഐയും മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍ എന്ന് മുഖ്യമന്ത്രി സിപിഐക്ക് മറുപടി കൊടുക്കുകയും ചെയ്തിരുന്നു.




