Connect with us

International

കൂടുതൽ അമേരിക്കൻ പൗരന്മാരോ സൈനികരോ വധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രംപ്

ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിക്കുന്നത് വരെ സൈനിക നീക്കം തുടരുമെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടൺ | ഇറാന് നേരെ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിക്കുന്നത് വരെ സൈനിക നീക്കം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൂടുതൽ അമേരിക്കൻ പൗരന്മാരോ സൈനികരോ വധിക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും ഈ സൈനിക നീക്കം ആത്യന്തികമായി ലോകത്തിന് വലിയ ഗുണം ചെയ്യുമെന്നും ട്രംപ് എൻ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇറാന്റെ പരമോന്നത നേതാവിനെയും ഡസൻ കണക്കിന് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ച സൈനിക നീക്കം നിശ്ചയിച്ച സമയത്തേക്കാൾ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാൻ നടത്തിയ തിരിച്ചടിയിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട വിവരം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് സ്ഥിരീകരിച്ചു. ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്കിടെയാണ് മൂന്ന് യു എസ് സൈനികർ കൊല്ലപ്പെട്ടതെന്നും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതെന്നും പെന്റഗണും അറിയിച്ചു.

ഇറാൻ ശക്തമായി തിരിച്ചടിച്ചാൽ അവർ ഇതുവരെ കാണാത്തത്ര വലിയ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഭരണകൂടത്തെയും സൈനിക ആസ്ഥാനങ്ങളെയും തകർക്കുന്നതിൽ തങ്ങളുടെ ദൗത്യം വിജയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.

Summary

US President Donald Trump has vowed to continue military operations against Iran with “unprecedented force” until all strategic objectives are achieved. While confirming that three American service members were killed and others wounded during the strikes, Trump insisted the operation remains ahead of schedule and will ultimately benefit global stability. He emphasized that despite the loss of life, the United States will not halt its offensive until the Iranian military and leadership structures are fully dismantled.

---- facebook comment plugin here -----

Latest