Connect with us

International

പശ്ചിമേഷ്യൻ സംഘർഷം: നെതന്യാഹുവുമായും ശൈഖ് മുഹമ്മദുമായും ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു

Published

|

Last Updated

ന്യൂഡൽഹി | നരേന്ദ്ര മോദി ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ അതീവ ഗുരുതരമായ സാഹചര്യം അദ്ദേഹം വിലയിരുത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളിൽ ഇന്ത്യക്കുള്ള ആശങ്ക മോദി നെതന്യാഹുവെ അറിയിച്ചു.

സിവിലിയന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവർത്തിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം പടരുന്നതിനിടെ ഇതാദ്യമായാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്. ഇതിനോടകം ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും ഇന്ത്യ ചർച്ചകൾ നടത്തിയിരുന്നു. പ്രവാസികളുടെ സുരക്ഷയും സമാധാനം പുനഃസ്ഥാപിക്കലുമാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി.

ഇസ്റാഈൽ പ്രധാനമന്ത്രിക്ക് പിന്നാലെ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. യു എ ഇക്ക് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.

യു എ ഇ പ്രസിഡന്റിനെ ‘എന്റെ സഹോദരൻ’ എന്ന് വിശേഷിപ്പിച്ച മോദി, ഈ പ്രയാസകരമായ സമയത്ത് ഇന്ത്യ യു എ ഇക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള അനുശോചനം അദ്ദേഹം രേഖപ്പെടുത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സംഘർഷം ലഘൂകരിക്കാനുമുള്ള (De-escalation) ഇന്ത്യയുടെ പിന്തുണ അദ്ദേഹം അറിയിച്ചു.

യു എ ഇയിലുള്ള മുപ്പത്തിയഞ്ച് ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ യു എ ഇ ഭരണകൂടം കാണിക്കുന്ന കരുതലിന് മോദി നന്ദി പറഞ്ഞു. ഇറാന്റെ തിരിച്ചടിയിൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റ സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ സംഭാഷണങ്ങളിലൂടെ പരിഹാരം കാണണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Summary

Prime Minister Narendra Modi spoke with Israeli Prime Minister Benjamin Netanyahu via telephone to discuss the rapidly deteriorating situation in West Asia. During the call, PM Modi conveyed India’s deep concerns regarding recent military escalations and emphasized that the safety of civilians must remain a top priority. He further reiterated India’s firm stance on the need for an early cessation of hostilities to restore regional peace and stability. Prime Minister Narendra Modi spoke with UAE President Sheikh Mohamed bin Zayed Al Nahyan to strongly condemn the recent missile and drone attacks on the United Arab Emirates.

---- facebook comment plugin here -----

Latest