Connect with us

International

അമേരിക്കൻ സൈന്യത്തിന് മുന്നറിയിപ്പുമായി അബ്ബാസ് അരാഖ്‌ചി; യുദ്ധം എപ്പോൾ തീരണമെന്ന് ഇറാൻ തീരുമാനിക്കും

ടെഹ്‌റാനിലെ ബോംബാക്രമണം കൊണ്ട് തങ്ങളുടെ യുദ്ധവീര്യം ചോരില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

Published

|

Last Updated

ടെഹ്‌റാൻ | കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമേരിക്കൻ സൈന്യം അഫ്ഗാനിസ്താനിലും ഇറാഖിലും നേരിട്ട പരാജയങ്ങളെക്കുറിച്ച് ഇറാൻ കൃത്യമായി പഠിച്ചിട്ടുണ്ടെന്നും ആ പാഠങ്ങൾ ഉൾക്കൊണ്ടാണ് തങ്ങളുടെ പ്രതിരോധം തീർത്തിട്ടുള്ളതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചി പറഞ്ഞു. തലസ്ഥാനമായ ടെഹ്‌റാനിൽ ബോംബാക്രമണം നടത്തുന്നതുകൊണ്ട് ഇറാന്റെ യുദ്ധവീര്യം ചോരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്.

ഡിസെൻട്രലൈസ്ഡ് മൊസൈക് ഡിഫൻസ് (Decentralized Mosaic Defense) എന്ന അത്യാധുനിക പ്രതിരോധ തന്ത്രമാണ് ഇറാൻ പിന്തുടരുന്നത്. ഈ തന്ത്രത്തിലൂടെ യുദ്ധത്തിന്റെ ഗതി നിയന്ത്രിക്കാനും എപ്പോൾ എങ്ങനെ യുദ്ധം അവസാനിപ്പിക്കണം എന്ന് തീരുമാനിക്കാനും ഇറാന് സാധിക്കുമെന്ന് അദ്ദേഹം എക്സിലൂടെ വിശദീകരിച്ചു. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇറാന്റെ സൈനിക ശേഷിയെക്കുറിച്ച് ധാരണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മേഖലയിലുള്ള അമേരിക്കൻ നാവികവ്യൂഹത്തെ തങ്ങളുടെ അത്യാധുനിക ആന്റി ഷിപ്പ് മിസൈലുകൾ നിരന്തരം പിന്തുടരുകയാണെന്ന് ഐ ആർ ജി സി അറിയിച്ചു. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾക്കും മറ്റ് പടക്കപ്പലുകൾക്കും നേരെ ഏതുനിമിഷവും ആക്രമണം ഉണ്ടാകാമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. റെവല്യൂഷണറി ഗാർഡിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമാണ് പുതിയ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടത്.

Summary

Iranian Foreign Minister Abbas Araghchi has issued a stern warning to the United States, stating that Iran has meticulously studied decades of American military failures in Afghanistan and Iraq to bolster its own defenses. He asserted that strikes on Tehran will not weaken Iran’s military resolve and that their “Decentralized Mosaic Defense” strategy allows Iran to dictate the terms of the war’s conclusion. Meanwhile, the IRGC confirmed that its advanced anti-ship missile systems are actively tracking the US naval fleet in the region, signaling potential strikes on American maritime assets.

---- facebook comment plugin here -----

Latest