Kerala
നൈട്രോ സല്‍ഫാന്‍ ഗുളികകളുമായി യുവാവ് അറസ്റ്റില്‍
64 ഓളം ഗുളികകളുമായി അരൂര്‍ പെട്രോള്‍ പമ്പില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
കൊച്ചി| നൈട്രോ സല്‍ഫാന്‍ ഗുളികകളുമായി യുവാവ് പോലീസിന്റെ പിടിയിലായി. അരൂക്കുറ്റി മത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടില്‍ ചന്തു എന്ന് വിളിക്കുന്ന പ്രഭജിത്തിനെയാണ് അരൂര്‍ പോലീസ് പിടികൂടിയത്. 64 ഓളം ഗുളികകളുമായി അരൂര്‍ പെട്രോള്‍ പമ്പില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
രാവിലെ എട്ടോടെ പമ്പിലെ ശുചിമുറിയില്‍ കയറിയ യുവാവ് ഏറക്കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അരൂര്‍ പമ്പില്‍ നിന്നു പോലീസിന് വിവരം അറിയിക്കുകയായിരുന്നു. ശുചിമുറി തുറന്നപ്പോള്‍ ഇറങ്ങിയോടിയ പ്രതിയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. ദേഹപരിശോധന നടത്തിയപ്പോഴാണ് ബാഗില്‍ നിന്നും ഗുളികള്‍ കണ്ടെത്തിയത്.
അരൂര്‍, പൂച്ചാക്കല്‍ സ്റ്റേഷനുകളില്‍ വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പ്രഭജിത്ത്. കാപ്പ പ്രകാരമുള്ള തടവിന് ശേഷം ഒരു മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്.




