Kerala
കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും
സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് പൊതു സ്വീകാര്യനായ ഒരാളെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സിപിഎം തീരുമാനിച്ചത്
തിരുവനന്തപുരം | കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും എന്നാണ് അറിയുന്നത്.മുന്‍ ചീഫ് സെക്രട്ടറിയാണ് കെ ജയകുമാര്‍ .ഇന്നുചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം .
സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് പൊതു സ്വീകാര്യനായ ഒരാളെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സിപിഎം തീരുമാനിച്ചത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ ജയകുമാറിന്‍രെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
കെ ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്..ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ എംഡി, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.



