Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ തിരുവാഭരണം കമ്മീഷണര്‍ റിമാന്‍ഡില്‍

കമ്മീഷണറുടെ ഓഫീസിന്റെ പ്രവര്‍ത്തനം ദുരൂഹമായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികള്‍ പരിശോധിച്ച് ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്

Published

|

Last Updated

പത്തനംതിട്ട |  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിനെ കോടതി റിമാന്‍ഡ് ചെയ്തു.തിരുവാഭരണം കമ്മീഷണറുടെ ഓഫീസിന്റെ പ്രവര്‍ത്തനം ദുരൂഹമായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികള്‍ പരിശോധിച്ച് ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്

 

കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് ബൈജു. 2019 ല്‍ സ്വര്‍ണപ്പാളികള്‍ ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ തിരുവാഭരണം കമ്മീഷണറായിരുന്നു ബൈജു.

ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുന്‍ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടിരുന്നു. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12ലേക്ക് മാറ്റി

 

Latest