Kerala
ബസ് യാത്രക്കിടെ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍
എറണാകുളം കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.
തൃശൂര്‍ | ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിലായത്. എറണാകുളം കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.
വ്യാഴാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. പെണ്‍കുട്ടി പരാതിപ്പെട്ടതിനെതുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരും, സഹയാത്രികരും ചേര്‍ന്ന് ഇയാളെ കൊടുങ്ങല്ലൂര്‍ പോലീസിന് കൈമാറുകയായിരുന്നു
---- facebook comment plugin here -----



