Poem
ചോക്ലേറ്റ്
എനിക്കായ് അവളൊരു ചോക്ലേറ്റ് വീടുണ്ടാക്കി

നന്ദിനിയുടെ
വീടിനു മുമ്പിലൂടെയാണ്
എന്റെ നടത്തം
ഒരു ദിവസം
അവളെനിക്കൊരു
ചോക്ലേറ്റ് തന്നു
നുണഞ്ഞു നുണഞ്ഞു
പോകെ
അവളെനിക്കൊപ്പം കൂടി
വിടർത്തിയ മുടിയിഴകൾ
കാറ്റിലാടി
ഋതുക്കൾ
മാറി മാറി വസ്ത്രങ്ങൾ തയ്ച്ചു.
മഞ്ഞ മൂക്കുത്തി
വിയർപ്പിൽ തിളങ്ങി
തൊട്ടുതൊട്ടു നടക്കെ
ചോക്ലേറ്റുകളുടെ
എണ്ണം പെരുകി
എനിക്കായ് അവളൊരു
ചോക്ലേറ്റ് വീടുണ്ടാക്കി
വരാന്തയിലിരുന്ന്
മുറ്റത്ത് കളിക്കുന്ന
ചോക്ലേറ്റ് കുഞ്ഞുങ്ങളെ നോക്കി
ഞാൻ പത്രം വായിക്കുന്നു.
അതെ രുചി, മിനുപ്പ് , ഗന്ധം
അവൾ
ഞങ്ങൾക്കുള്ള ചോക്ലേറ്റ്
ഉണ്ടാക്കുന്നു.!!
---- facebook comment plugin here -----