Connect with us

National

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലിന്

കേരളത്തിനു പുറമെ, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും വൈകിട്ട് നാലിനാണ് പ്രഖ്യാപനമുണ്ടാവുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിക്കുക.

കേരളത്തിനു പുറമെ, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കേരളത്തില്‍ ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. വിഷു അടക്കമുള്ള ഉത്സവങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീയതി നിശ്ചയിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

മെയ് അഞ്ചിന് മുമ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെഡ്യൂള്‍ തയാറാക്കുകയെന്നാണ് വിവരം. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളില്‍ ഇത്തവണ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest