Poem
കവിത: പാട്ടക്കവി
നിശ്ശബ്ദത കനത്തുനില്‍ക്കുന്ന തെരുവില്‍ നിന്ന് എനിക്ക് കിട്ടിയത് പാട്ടയാണ്
കൊമ്പും കുഴലും കിട്ടിയവന്‍
കുഴലൂത്തുകാരനായി ചേങ്ങില
കിട്ടിയവന്‍ ശിങ്കിടിപാടുന്നവനായി
ചെണ്ട കിട്ടിയവനും മദ്ദളം
കിട്ടിയവനും ഘോഷയാത്രയില്‍
തന്നെയുണ്ട്
നിശ്ശബ്ദത കനത്തുനില്‍ക്കുന്ന
തെരുവില്‍ നിന്ന് എനിക്ക് കിട്ടിയത്
പാട്ടയാണ് നഗ്‌നനായ തമ്പുരാന്‍
നഗരം ചുറ്റുമ്പോള്‍ ഞാന്‍
പാട്ടകൊട്ടിപ്പാടുന്നു
ആയതിനാല്‍ നീ എന്നെ പാട്ടക്കവി
എന്ന് വിളിക്കുന്നു…







