Connect with us

Poem

മരം പെയ്യുമ്പോൾ

സ്വപ്‌നത്തിൻ വേലിയേറ്റം...കണ്ടു മറന്ന സ്വപ്‌നത്തിൻ ബാക്കി തിരശ്ശീലയിൽ തെളിഞ്ഞു കാണുന്നു... സ്വപ്‍നമേത്... സത്യമേത്...എന്നു തിരയുന്ന മാത്രയിൽ...

Published

|

Last Updated

ഴ പെയ്‌തു തോർന്നിട്ടും
മരം പെയ്തുകൊണ്ടിരിക്കുന്നു…

പാതിരാത്രി
ഉറക്കം മുറിഞ്ഞു
കൺ മിഴിക്കുമ്പോഴും
സ്വപ്‌നം തുടർന്നുകൊണ്ടിരിക്കുന്നു…

കണ്ടതൊക്കെയും
നെഞ്ചിന്റെ ഉള്ളിൽ
ഒരു തിരി വിളക്കിനുമുന്നിലെ
ആട്ടമായ്
തെളിഞ്ഞു കത്തിപ്പടരുന്നു…

വന്നുപോയ നിഴലുകളൊക്കെയും
എന്നോയൊരുനാൾ
കൂടെ നടന്ന പോലൊരു
ഉൾവിളി വന്നു മഥിക്കുന്നു…

പാതിവഴി മറന്ന ഉറക്കം
വന്നു മുട്ടിവിളിക്കുന്നു വീണ്ടും…

കൺപീലിയടയുന്നു
ഉറക്കത്തിൻ പുതപ്പിനുള്ളിൽ
ഒരു തിരയിളക്കം…
സ്വപ്‌നത്തിൻ വേലിയേറ്റം…
കണ്ടു മറന്ന സ്വപ്‌നത്തിൻ ബാക്കി
തിരശ്ശീലയിൽ തെളിഞ്ഞു കാണുന്നു…
സ്വപ്‍നമേത്… സത്യമേത്…
എന്നു തിരയുന്ന മാത്രയിൽ…

പെയ്‌തു തോർന്ന മഴ
വീണ്ടും പെയ്‌തു തുടങ്ങുന്നു…
പെയ്യുവാനായി ഒരു മരം
ഈ പാതിരാവിലും
ഉറക്കം വിട്ടുണർന്നിരിക്കുന്നു…

akanilkumar1963@gmail.com

---- facebook comment plugin here -----

Latest