ഭയം നിറഞ്ഞ മൗനം

ആ രണ്ട് വാർത്താസമ്മേളനങ്ങൾ നമ്മുടെ രാജ്യം ഇപ്പോൾ എത്തിയിരിക്കുന്ന രാഷ്ട്രീയാവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. നിരാശയും മൗനവും നിറഞ്ഞ നരേന്ദ്ര മോദി രാജ്യത്തോട് പറയുന്നത് ഭരണപരാജയത്തിന്റെ കഥയാണ്. അഞ്ച് വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധനയങ്ങളിലും പദ്ധതികളിലും മനംമടുത്ത സാധാരണക്കാരെ അഭിമുഖീകരിക്കാൻ ഭയക്കുന്ന പ്രധാനമന്ത്രിയെ കൂടിയാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഈ നാട് നേരിൽക്കണ്ടത്. മോദിയുടെ മുഖത്തുടനീളം നിഴലിച്ചുനിന്നത് പരാജയഭീതിയുംഭീരുത്വവുമായിരുന്നു. ഇതിനിടയിലും സാധാരണക്കാരുടെ കാര്യങ്ങൾ സംസാരിക്കാനും അവ മാധ്യമശ്രദ്ധയിൽ കൊണ്ടുവരാനും ഇവിടെ ഒരാളുണ്ടെന്ന ഓർമപ്പെടുത്തലായി മാറി രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും സന്ദേശങ്ങളാണ് മാധ്യമങ്ങളോട് രാഹുൽ വിശദീകരിച്ചത്.

മഴക്കാല പൂര്‍വ മലിനീകരണം

മഴക്കാലമാകുമ്പോള്‍ മലയാളി പേടിക്കുന്നത് മാലിന്യത്തെയല്ല, രോഗങ്ങളെയാണ്. വീട്ടില്‍ നിന്ന് പുറന്തള്ളിയ മാലിന്യം രോഗമായി തിരിച്ചെത്തുകയാണ്.

ആത്മാവിനെ സംസ്‌കരിക്കുക

മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് അവര്‍ക്ക് ഇല്ലാതായി തനിക്ക് ലഭിക്കണമെന്ന് കൊതിക്കുന്നവരാണ് അസൂയാലുക്കളില്‍ ഒരു വിഭാഗം. തനിക്കു കിട്ടിയില്ലെങ്കിലും മറ്റവന്റെത് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മറ്റൊരു വിഭാഗം. ഇവ രണ്ടും കെട്ട മനസ്ഥിതിയില്‍ നിന്ന് ഉണ്ടാകുന്നതാണ്.

ഇ വി എം: ജനാധിപത്യം ബലിയാടാകരുത്‌

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഉദ്ദേശിച്ച പേരിനും ചിഹ്നത്തിനും നേരെ ബട്ടണമര്‍ത്തുമ്പോള്‍ ബീപ് ശബ്ദവും ഒപ്പം ലൈറ്റ് തെളിയുന്നതും കാണാമെന്നല്ലാതെ തന്റെ സമ്മതിദാനം കൃത്യമായി വിനിയോഗിക്കപ്പെട്ടു എന്നതിന് ദൃഷ്ടാന്തമൊന്നുമില്ല. ഇന്ത്യയെപ്പോലെ കോടിക്കണക്കിന് പൗരന്‍മാര്‍ വോട്ടു ചെയ്യേണ്ട, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്തിനുള്ള സാധ്യത വിദഗ്ധര്‍ അടിവരയിടുമ്പോള്‍ വി വി പാറ്റ് വേണ്ടെന്ന് സുപ്രീം കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെടുത്ത ശാഠ്യം എന്തിനായിരുന്നെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഭരണ വിരുദ്ധ വികാരം ശക്തമാണ് രാജ്യത്തെങ്ങുമിപ്പോള്‍. ഇത്തരമൊരു സാഹചര്യത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു സമാനം ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടുകയോ വ്യക്തമായ മേധാവിത്തത്തോടെ എന്‍ ഡി എ ഭരണം നിലനിര്‍ത്തുകയോ ചെയ്യുന്ന വിധത്തിലുള്ള ഫലം പുറത്തുവന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സുതാര്യതയെച്ചൊല്ലി വലിയ വാഗ്വാദം തന്നെ നടന്നേക്കാം.

കരുണാ നാളുകളില്‍ കാരുണ്യക്കൈനീട്ടം

ഇന്ന് എസ് വൈ എസ് റിലീഫ്‌ ഡേ

പരമാധികാരിയുടെ പാദസേവയിലാണോ തിര. കമ്മീഷന്‍?

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍, ഒറ്റക്ക് ഭൂരിപക്ഷമെന്നത് സ്വപ്‌നമായിപ്പോലും അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുന്നിലില്ല. എന്‍ ഡി എക്ക് ഭൂരിപക്ഷമെന്നത് വിദൂരമായ സ്വപ്‌നം മാത്രവും. അതുകൊണ്ടു തന്നെ അവസാന ഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന 59 സീറ്റുകളില്‍ പരമാവധി വിജയം മാത്രമാണ് ലക്ഷ്യം. അതിന് ഏതുമാര്‍ഗവും അവലംബിക്കുകയാണ് അമിത് ഷായും മോദിയും. അതിനവരെ പ്രത്യക്ഷത്തില്‍ തന്നെ സഹായിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ സന്നദ്ധമാകുന്നുവെന്നത് ജനാധിപത്യ സമ്പ്രദായത്തെ തന്നെ അട്ടിമറിക്കുന്നതാണ്.

11,72,433 കുടുംബങ്ങളില്‍ കുട്ടികള്‍ അരക്ഷിതരാണ്!

എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കാത്തതില്‍ അരിശം കയറി പിതാവ് മകനെ മണ്‍വെട്ടി കൊണ്ട് മര്‍ദിച്ചുവെന്ന വാര്‍ത്തയാണ് ഒടുവില്‍ കേട്ടത്. സംഭവം കിളിമാനൂരിലാണ്. നമ്മള്‍ നടുങ്ങിയോ? ഉണ്ടാകാനിടയില്ല. കാരണം, ഇത്തരം വാര്‍ത്തകള്‍ നമുക്ക് പുതുമയല്ല. കേട്ടുതഴമ്പിച്ചിരിക്കുന്നു,

നിരര്‍ഥകമാണ് അഹങ്കാരം

അല്‍പം പ്രതാപമോ മറ്റോ ഉണ്ടെങ്കില്‍ ഗര്‍വോടെ പെരുമാറുന്ന പലരെയും നാം കണ്ടുമുട്ടുന്നുണ്ട്. പണമോ അധികാരമോ പാണ്ഡിത്യമോ പോലെ കരഗതമാക്കാന്‍ പ്രയാസമുള്ളവ കൈയില്‍ വരുമ്പോള്‍ നിലമറന്ന് പെരുമാറുന്ന ധാരാളം പേരുണ്ട് സമൂഹത്തില്‍. മറ്റുള്ളവര്‍ വെറും കീടങ്ങളും താന്‍ മഹാമിടുക്കനുമാണെന്ന ദുഷ്ചിന്തയാണ് പ്രധാനമായും നിലമറന്നുള്ള അഹങ്കാരത്തിലേക്ക് നയിക്കുന്നത്.

സത്‌സ്വഭാവം സാധ്യമാക്കാം

ഇത് വിവര സാങ്കേതിക വിദ്യകളുടെ യുഗം. തൊഴിലുകളും തൊഴില്‍ മേഖലകളും തഴച്ചുവളരുന്ന അന്തരീക്ഷം. ദിനംപ്രതി നാഷണല്‍, മള്‍ട്ടിനാഷണല്‍ കമ്പനികള്‍ മുളച്ചുപൊന്തുന്നു. വികസന സൂചികകള്‍ കുതിച്ചും കിതച്ചും നിലകൊള്ളുന്നു. പക്ഷേ, വികസനത്തിന്റെ വീമ്പിളക്കലുകള്‍ക്കിടയിലും മാറ്റത്തിന്റെ...

വികസന നായകനില്‍ നിന്ന്‌ “വിഭജന നായകനി’ലേക്കുള്ള ദൂരം

ഭിന്നിപ്പിന്റെ രാഷ്ട്രീയം പുറത്തെടുത്ത് അധികാരം നിലനിര്‍ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ടൈം മാഗസിന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2014ല്‍ അദ്ദേഹം അധികാരത്തിലെത്തിയത്. ഈ വാഗ്ദാനം നിറവേറ്റിയില്ല എന്ന് മാത്രമല്ല, വിഷലിപ്തമായ മത ദേശീയതയുടെ അന്തരീക്ഷം രാജ്യത്ത് വളര്‍ത്തിയെടുക്കാന്‍ മോദി സഹായിക്കുകയും ചെയ്തു എന്നാണ് മോദി "ഭിന്നിപ്പിക്കലിന്റെ തലവന്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറിയില്‍ ടൈം മാഗസിന്‍ വിശദീകരിക്കുന്നത്.