Wednesday, January 17, 2018

Kerala

Kerala

ബാബുറാം മുന്‍മന്ത്രി കെ ബാബുവിന്റെ ബെനാമിയാണെന്ന് തെളിയിക്കാനായില്ല

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന്റെ ബെനാമിയാണെന്ന് വിജിലന്‍സ് ആരോപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാബുറാമിനെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസംഘം ഹൈകോടതിയെ അറിയിച്ചു. കെ.ബാബുവിനെതിരായ അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഉടന്‍ റിപ്പോര്‍ട്ട്...

ബന്ദ് ഹര്‍ത്താലാക്കി പുനരവതരിപ്പിക്കുന്നത് നാണക്കേടെന്ന് ഹൈക്കോടതി

കൊച്ചി: ബന്ദ് ഹര്‍ത്താലാക്കി പുനരവതരിപ്പിക്കുന്നത് നാണക്കേടെന്ന് ഹൈക്കോടതി. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ മോശമായി ബാധിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ത്താലിനിടെ കണ്ണ് നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ചന്ദ്രബോസിന് സര്‍ക്കാര്‍ ഏഴു ലക്ഷം രൂപ...

പ്രതിസന്ധിക്ക് പരിഹാരമാകുന്നു ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നിലവിലുള്ള പ്രതിസന്ധി പരിഹാരമാകുന്നതിന്റെ സൂചന. ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാവിലെ ചര്‍ച്ച നടത്തി....

ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല ബസ് സമരം

കൊച്ചി: ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം നടത്താന്‍ തീരുമാനം. മിനിമം നിരക്ക് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഉടമകള്‍ പണിമുടക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി ബസ് നിരക്ക്...

ഉദയംപേരൂര്‍ നീതു വധക്കേസ്; പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  കൊച്ചി: ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ബിനുരാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് ബിനുരാജിന്റെ മരണം. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്കു സമീപം മീന്‍കടവില്‍ പള്ളിപ്പറമ്ബില്‍ ബാബു, പുഷ്പ...

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

കോട്ടയം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍...

ഗീതാഗോപിനാഥിന്റെ ഉപദേശങ്ങള്‍ കരുതുലോടെ കാണാനാകണമെന്ന് സിപിഐ മുഖപത്രം

തിരുവനന്തപുരം :ലോക കേരളാസഭയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥ് മാധ്യമങ്ങളോട് സംസാരിച്ച സൂചനകള്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണെന്ന് സിപിഐ മുഖപത്രം.   സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും...

പാസ്‌പോര്‍ട്ട് പരിഷ്‌കരണം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം:പാസ്‌പോര്‍ട്ട് പരിഷ്‌കരണം രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുന്നതാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനം തിരുത്താന്‍ എത്രയും വേഗം കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം...

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി: പ്രതിഷേധം ഫലം കണ്ടു. സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും ഉത്തരവ് അടുത്ത ദിവസം ഇറങ്ങും. പൊതുപരാതി പരിഹാര വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിങ്ങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്...

തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ന്യൂഡല്‍ഹി: കൈയേറ്റ ആരോപണത്തില്‍ തനിക്കെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ്...

TRENDING STORIES