Connect with us

Business

കുറഞ്ഞ വിലയില്‍ കൂടുതല്‍ വാങ്ങാം, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍ ആദായ വില്‍പ്പന അടുത്തയാഴ്ച

സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, വയര്‍ലെസ് ഇയര്‍ബഡുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് പ്ലാറ്റ്ഫോം ഡിസ്‌കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

Published

|

Last Updated

ന്‍ ഡിസ്‌കൗണ്ടുമായി ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ വില്‍പ്പന. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് കമ്പനികളാണ് അടുത്തയാഴ്ച ആദായവില്‍പ്പന ആരംഭിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്സ് വില്‍പ്പന മെയ് മൂന്നിന് തുടങ്ങും. മെയ് ഒമ്പതുവരെയാണ് വില്‍പ്പന.

സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, വയര്‍ലെസ് ഇയര്‍ബഡുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് പ്ലാറ്റ്ഫോം ഡിസ്‌കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ഫ്‌ലിപ്കാര്‍ട്ട് പ്ലസ് വരിക്കാര്‍ക്ക് രണ്ടിന് അര്‍ധരാത്രി 12 മുതല്‍ ഷോപ്പിങ് നടത്താം. ഐഫോണ്‍ 15 ഏറ്റവും വിലക്കുറവില്‍ എന്നതാണ് ഏറ്റവും പ്രധാന വാഗ്ദാനം. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയിലും ഇതേ സമയത്താണ്. പ്രൈം അംഗങ്ങള്‍ക്ക് മെയ് രണ്ടിന് അര്‍ധരാത്രി മുതല്‍ സാധനങ്ങള്‍ വാങ്ങാം. സാധാരണ വരിക്കാര്‍ക്ക് മെയ് മൂന്നിന് അര്‍ധരാത്രി മുതലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.

പ്രമുഖ സൈറ്റുകളില്‍ ഒരേ സമയം വില്‍പ്പന നടക്കുന്നതിനാല്‍ അന്തിമ വാങ്ങല്‍ നടത്തുന്നതിന് മുമ്പ് വിലകള്‍ പരസ്പരം താരതമ്യം ചെയ്യുന്നത് നല്ലതാണ്. ഫ്‌ലിപ്കാര്‍ട്ടില്‍ iphoe 15, Samsung Galaxy S23 FE, Galaxy S23 തുടങ്ങി നിരവധി സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള കിഴിവ് വില ഇതിനകം തന്നെ പരസ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍ വഴിയുള്ള 10% തല്‍ക്ഷണ കിഴിവിന് എസ്ബിഐ കാര്‍ഡില്‍ നിന്നാണ് ബാങ്ക് ഓഫറുകള്‍. 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്കിന് Flipkart Axis ക്രെഡിറ്റ് കാര്‍ഡും (ഈ വില്‍പ്പനയില്‍ സൗജന്യ 1000 ഗിഫ്റ്റ് കാര്‍ഡ്) ഉണ്ട്. കൂടാതെ, Flipkart UPI യില്‍ 50 രൂപ കിഴിവ് ലഭിക്കും കൂടാതെ Flipkart Pay Later നോ കോസ്റ്റ് EMI ഓഫറുകളും 1 ലക്ഷം വരെയുള്ള ക്രെഡിറ്റ് ലിമിറ്റും ഉണ്ട്.

ആമസോണ്‍ ടീസര്‍ അനുസരിച്ച്, ഗ്രേറ്റ് സമ്മര്‍ സെയിലില്‍ മികച്ച സ്മാര്‍ട്ട്ഫോണ്‍ ഡീലുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. പുറത്തുവിട്ടതിനുസരിച്ച് വണ്‍പ്ലസ് 12, വണ്‍പ്ലസ് നോര്‍ഡ് സിഇ 4, വണ്‍പ്ലസ് 12 ആര്‍, വണ്‍പ്ലസ് നോര്‍ഡ് 3 എന്നിവയുള്‍പ്പെടെ വിവിധ വണ്‍പ്ലസ് ഉപകരണങ്ങളില്‍ വന്‍ കിഴിവ് പ്രഖ്യാപിച്ചു. ഇരുസൈറ്റുകളിലും ഫാഷന്‍, ഹോം, ഫൂട്ട്വെയര്‍, ഗ്രോസറി തുടങ്ങിയ ഇനങ്ങള്‍ക്കും വന്‍ വിലക്കുറവുണ്ടാകും.

Latest