Connect with us

National

വോട്ടെടുപ്പിനിടെ സംഘര്‍ഷം: മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ചൊവ്വാഴ്ച റീ പോളിങ്

ഉഖ്റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭാ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് റീ പോളിങ്.

Published

|

Last Updated

ന്യൂഡല്‍ഹി | മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ ഈമാസം 30ന് ചൊവ്വാഴ്ച റീ പോളിങ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുക. ഉഖ്റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭാ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് റീ പോളിങ്.

മണിപ്പൂരില്‍ ഇക്കഴിഞ്ഞ 26ന് നടന്ന വോട്ടെടുപ്പിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു.

19ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നപ്പോഴും ചിലയിടങ്ങളില്‍ അക്രമ സംഭവങ്ങഴള്‍ അരങ്ങേറിയിരുന്നു. തുടര്‍ന്ന് 11 ബൂത്തുകളില്‍ റീ പോളിങ് നടത്തിയിരുന്നു.

Latest