Connect with us

National

സൂര്യാഘാതമേറ്റയാള്‍ ചികിത്സയിലിരിക്കേ മരിച്ചു

മാഹി പന്തക്കല്‍ സ്വദേശി ഉടുമ്പന്റവിടെ മതേമ്പത്ത് യു എം വിശ്വനാഥന്‍ (53) ആണ് മരിച്ചത്.

Published

|

Last Updated

മാഹി | മാഹിയില്‍ സൂര്യാഘാതമേറ്റയാള്‍ മരിച്ചു. പന്തക്കല്‍ സ്വദേശി ഉടുമ്പന്റവിടെ മതേമ്പത്ത് യു എം വിശ്വനാഥന്‍ (53) ആണ് മരിച്ചത്. കിണര്‍ നിര്‍മാണ ജോലിക്കിടെ സൂര്യാഘാതമേറ്റ വിശ്വനാഥന്‍ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നെടുമ്പ്രത്തെ പറമ്പില്‍ കിണറിന്റെ പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിശ്വനാഥനെ പള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ആരോഗ്യ നില ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നോടെ മരണപ്പെട്ടു. പ്രജിഷയാണ് വിശ്വനാഥന്റെ ഭാര്യ. മക്കള്‍: വിഷ്ണുപ്രിയ, വിനയ പ്രിയ.

 

Latest