health
ഇനി ബ്രേക്ക്ഫാസ്റ്റ് സൂപ്പര്‍ ആന്‍ഡ് ഹെല്‍ത്തി ആക്കാം
പതിവായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ പോലുള്ള അവസ്ഥകള്‍ കൂടുന്നതിന് വഴിയൊരുക്കുന്നു.
നമ്മളില്‍ ഏറെ പേരും രാവിലത്തെ പണികള്‍ക്കും തിരക്കുകള്‍ക്കും ഇടയില്‍ പ്രഭാതഭക്ഷണം സ്‌കിപ്പ് ചെയ്യുന്നവരാണ്. ഒരു ദിവസത്തെ പ്രധാന ഭക്ഷണം പ്രഭാത ഭക്ഷണമാണെന്ന് അറിയാമായിരുന്നിട്ടും രാവിലെയുള്ള ഭക്ഷണം സ്‌കിപ്പ് ചെയ്യുന്നത് നാം നമ്മുടെ ആരോഗ്യത്തോട് ചെയ്യുന്ന ഒരു വലിയ ചതിയാണ്.
പതിവായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ പോലുള്ള അവസ്ഥകള്‍ കൂടുന്നതിന് വഴിയൊരുക്കുന്നു.
ബ്രേക്ക്ഫാസ്റ്റ് എന്നത് പലരും പറയുന്നതുപോലെ നമ്മുടെ തലച്ചോറിനും ശരീരത്തിനും ഒക്കെയുള്ള ഓവറോള്‍ ഫുഡ് ആണ്.അത് സ്‌കിപ്പ് ചെയ്യുന്നതോടെ നഷ്ടമാകുന്നത് ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ഒപ്പം നമ്മുടെ ആരോഗ്യവുമാണ്.
മുമ്പ് പറഞ്ഞ അസുഖങ്ങളെ കൂടാതെ ടൈപ്പ് 2 പ്രമേഹം പോലും ബ്രേക്ഫാസ്റ്റ് സ്‌കിപ്പ് ചെയ്യുന്നതിനാല്‍ ഉണ്ടായേക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത് ഹൃദ്രോഗത്തിലേക്കും നയിച്ചേക്കാം.
പ്രഭാതഭക്ഷണമായി എന്തെങ്കിലും കഴിച്ചാല്‍ മതിയോ എന്നതും മറ്റൊരു ചോദ്യമാണ്.
- കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും മാക്രോ ന്യൂട്രിയന്റുകളും ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കാനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
- ധാന്യങ്ങള്‍ നിങ്ങളുടെ ബ്രേക്ക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. ഓട്‌സ് കൊണ്ടുണ്ടാക്കുന്ന കഞ്ഞി, പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന മറ്റ് ധാന്യകഞ്ഞികളെല്ലാം തന്നെ ബ്രേക്ക്ഫാസ്റ്റിനായി ഉപയോഗിക്കാം.
- പഴങ്ങള്‍ പച്ചക്കറികള്‍ ധാന്യങ്ങള്‍ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ പാലുല്‍പന്നങ്ങള്‍, തൈര്, മുട്ട പരിപ്പ് ഇതെല്ലാം നിങ്ങളുടെ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
- പ്രോസസ് ചെയ്ത ധാന്യങ്ങളോ പേസ്റ്ററികളോ പഞ്ചസാരയോ സോസേജോ പോലുള്ളവ പ്രഭാത ഭക്ഷണങ്ങളില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. പഴങ്ങള്‍ക്കൊപ്പം ധാന്യങ്ങളും ചിയ സീഡ്‌സ് പോലെയുള്ളവയും ചേര്‍ത്ത് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതും നല്ലതാണ്.
കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ദോശയും സാമ്പാറും, പുട്ടും കടലക്കറിയും എല്ലാം ബ്രേക്ഫാസ്റ്റിന് ഉത്തമം തന്നെ. എന്നാല്‍ ഇതൊക്കെ സമയത്ത് കഴിക്കാതെ ബ്രഞ്ച് ആയി സ്‌കിപ്പ് ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അപകടം വരുത്തും.