Connect with us

Kerala

രണ്ടത്താണിയെ അനുനയിപ്പിച്ചു; ലീഗില്‍ തുടരും

പാണക്കാട്ടേക്ക് വിളിപ്പിച്ചാണ് അനുനയിപ്പിച്ചത്

Published

|

Last Updated

മലപ്പുറം | മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികക്കെതിരെ പരസ്യമായി പ്രതികരിച്ച അബ്ദുറഹിമാന്‍ രണ്ടത്താണി മുസ്്‌ലിം ലീഗില്‍ തുടരും. ഉടക്കി നിന്ന രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിച്ച് സാദിഖലിതങ്ങള്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് ലീഗില്‍ തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്. രണ്ടത്താണി മറുകണ്ടം ചാടുമെന്നും ഇടതു മുന്നണി സ്ഥാനാര്‍ഥിയായി രംഗത്തുവരുമെന്നും സൂചന പുറത്തുവന്നിരുന്നു.

പണക്കാടെത്തിയ രണ്ടത്താണി സാദിഖലി തങ്ങളുമായും അബ്ബാസലി ശിഹാബ് തങ്ങളുമായും മുനവ്വര്‍ അലി തങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. താന്‍ മുസ്ലിം ലീഗില്‍ തുടരുമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി അറിയിച്ചു.

തിരൂരങ്ങാടിയില്‍ പി എം എ സമീറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുന്‍ എം എല്‍ എയും മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവുമായ അബ്ദുറഹ്മാന്‍ രണ്ടത്താണി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രണ്ടത്താണി മറുകണ്ടം ചാടുമെന്നും ഇടതു മുന്നണി സ്ഥാനാര്‍ഥിയായി രംഗത്തുവരുമെന്നും സൂചന പുറത്തുവന്നു.

---- facebook comment plugin here -----

Latest