Connect with us

International

അലി ലാരിജാനി കൊല്ലപ്പെട്ടത് മകളുടെ വീട് സന്ദർശിക്കുന്നതിനിടെ; ഒറ്റിയത് ഇറാൻ പൗരന്മാരോ?

കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ ദിവസവും ഒളിത്താവളങ്ങൾ മാറിക്കൊണ്ടിരിക്കുകയായിരുന്നു ലാരിജാനി; ളിത്താവളത്തെക്കുറിച്ച് ഇസ്റാഈലിന് സൂചന നൽകിയത് ടെഹ്റാനിലെ ചില താമസക്കാരാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Published

|

Last Updated

ടെഹ്റാൻ | ഇറാന്റെ അധികാര ഇടനാഴികളിലെ അതിശക്തനും സുരക്ഷാ നയങ്ങളുടെ ശില്പിയുമായ അലി ലാറിജാനിയുടെ അന്ത്യം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 28-ന് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷം ഇസ്റാഈലിന്റെ ‘ഹിറ്റ് ലിസ്റ്റിൽ’ ഒന്നാമതായിരുന്നു ലാറിജാനി. അതീവ രഹസ്യമായി നീങ്ങിയിരുന്ന അദ്ദേഹത്തെ ഇസ്റാഈൽ എങ്ങനെ കണ്ടെത്തിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മകളുടെ വീട്ടിലെ സന്ദർശനം വിനയായി

കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ ദിവസവും ഒളിത്താവളങ്ങൾ മാറിക്കൊണ്ടിരിക്കുകയായിരുന്നു ലാരിജാനി എന്നാണ് റിപ്പോർട്ടുകൾ. ഇസ്റാഈൽ രഹസ്യാന്വേഷണ ഏജൻസികൾ ഒരു താവളം കണ്ടെത്തുമ്പോഴേക്കും അദ്ദേഹം അടുത്ത ഇടത്തിലേക്ക് മാറുമായിരുന്നു. എന്നാൽ ചൊവ്വാഴ്ച ടെഹ്റാന്റെ പ്രാന്തപ്രദേശമായ പർദിസിലുള്ള മകളുടെ വീട് സന്ദർശിക്കാൻ എത്തിയതാണ് ലാറിജാനിക്ക് വിനയായത്. ഈ വിവരം ചോർന്നതോടെ ഇസ്റാഈൽ നടത്തിയ മിന്നലാക്രമണത്തിൽ ലാറിജാനിയും മകനും അംഗരക്ഷകരും കൊല്ലപ്പെടുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിവരങ്ങൾ നൽകിയത് ഇറാൻ പൗരന്മാരോ?

ലാരിജാനിയുടെ ഒളിത്താവളത്തെക്കുറിച്ച് ഇസ്റാഈലിന് സൂചന നൽകിയത് ടെഹ്റാനിലെ ചില താമസക്കാരാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അടുത്ത കാലത്തായി ഭീഷണികൾക്കിടയിലും അദ്ദേഹം നടത്തിയ പൊതുസമ്പർക്കങ്ങളും ഖുദ്‌സ് ദിന റാലികളിലെ സാന്നിധ്യവുമാണ് തിരിച്ചറിയപ്പെടാൻ കാരണമായതെന്ന് ഇസ്റാഈൽ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. ‘ഇറാന്റെ കെന്നഡി കുടുംബം’ എന്നറിയപ്പെടുന്ന സ്വാധീനശക്തിയുള്ള കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം.

ഇറാൻ തിരിച്ചടിക്കുന്നു

ലാരിജാനിയുടെയും ബസീജ് പാരാമിലിട്ടറി ചീഫ് ഗുലാംറേസ സുലൈമാനിയുടെയും വധം ഇറാന് കനത്ത ആഘാതമാണ്. ഇതിന് പകരമായി ഖത്തറിലെയും സൗദിയിലെയും എണ്ണ – വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ വർഷം നടത്തിക്കഴിഞ്ഞു. ലാരിജാനിയുടെ വധത്തിന് “നിശ്ചയദാർഢ്യമുള്ളതും ഖേദകരവുമായ” മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി അമീർ ഹാതമി മുന്നറിയിപ്പ് നൽകി.

 

Summary

The assassination of Ali Larijani, Iran’s key security strategist, marks a pivotal moment in the ongoing conflict. After weeks of successfully evading Israeli intelligence by constantly changing locations, he was eventually tracked to his daughter’s residence in a Tehran suburb and eliminated in a targeted strike. Iran has officially declared him a martyr and vowed a decisive retaliation, further escalating tensions across the Gulf’s energy and military landscapes.

Latest