National
ഹൂതി ആക്രമണം; വിദേശ കപ്പലിലെ ജീവനക്കാര്‍ക്ക് വീണ്ടും രക്ഷകരായി ഇന്ത്യന്‍ നാവികസേന
പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെയാണ് രക്ഷിച്ചത്. കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യന്‍ ജീവനക്കാരടക്കം 30 പേരെയും രക്ഷപ്പെടുത്തി.
ന്യൂഡല്‍ഹി | ഹൂതി ആക്രമണത്തിനിരയായ വിദേശ കപ്പലിലെ ജീവനക്കാര്‍ക്ക് വീണ്ടും രക്ഷകരായി ഇന്ത്യന്‍ നാവികസേന. പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെയാണ് രക്ഷിച്ചത്.
കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യന്‍ ജീവനക്കാരടക്കം 30 പേരെയും രക്ഷപ്പെടുത്തി. ഐ എന്‍ എസ് കൊച്ചിയാണ് രക്ഷാദൗത്യത്തില്‍ പങ്കാളിയായത്. കപ്പല്‍ ഷെഡ്യൂള്‍ പ്രകാരമുള്ള അടുത്ത തുറമുഖത്തിലേക്ക് യാത്ര തുടര്‍ന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ 26നാണ് ചെങ്കടലില്‍ എം വി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന കപ്പലിനെതിരെ ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. മൂന്ന് കപ്പല്‍വേധ ബാലിസ്റ്റിക് മിസൈലുകളാണ് യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തതെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.







