Kerala
സമൂഹമാധ്യമത്തിൽ പെൺകുട്ടിക്കെതിരെ അശ്ലീല കമന്റ്; 43 കാരന് അറസ്റ്റില്‍
ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കണ്ണൂര്‍| സമൂഹമാധ്യമത്തില്‍ പെണ്‍കുട്ടിക്കെതിരെ അശ്ലീല കമന്റിട്ടതിന് 43 കാരന് അറസ്റ്റില്‍. കോഴിക്കോട് പയ്യോളി സ്വദേശിയും സംഘ്പരിവാര്‍ പ്രവര്‍ത്തകനുമായ വിമല്‍ കുമാറിനെയാണ് കണ്ണൂര്‍ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ 23ന് മുഴക്കുന്നിലെ എസ് ഡി പി ഐ പ്രവര്ത്തകന് മത്സര പരീക്ഷയില്‍ വിജയിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനടിയിലാണ് വിമല്‍കുമാര്‍ അശ്ലീലവും വിദ്വേഷവും നിറഞ്ഞ പരാമര്‍ശം നടത്തിയത്. വിമല്‍കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Content Highlights: Kannur Muzhakkunnu police arrested 43-year-old Vimal Kumar for posting an obscene comment on a girl’s social media photo. He was booked under the POCSO Act following a compliment post for the girl’s exam success. A court remanded him in judicial custody for 14 days.




