Kerala
മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് നിര്‍ത്തി
ബസ് നിരന്തരമായി കേടുവരുന്നതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം.
മലപ്പുറം| മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് നിര്‍ത്തി. ബസ് നിരന്തരമായി കേടുവരുന്നതാണ് സര്‍വീസ് നിര്‍ത്താന്‍ കാരണം. പുതിയ ബസ്സ് ലഭിച്ചാല്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു.
ഉദ്ഘാടനം കഴിഞ്ഞു ഒരു മാസം പിന്നിടുമ്പോഴേക്കുമാണ് സര്‍വീസ് നിര്‍ത്തേണ്ടിവന്നത്. കഴിഞ്ഞ മാസം 26ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ബസ് ഫ്‌ലാഗ് ഓഫ് ചെയ്തത്. രണ്ട് ബസുകളായിരുന്നു അനുവദിച്ചിരുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുന്ന പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് വളരെ ആശ്വാസകരമായിരുന്നു ഈ സര്‍വീസ്.
ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഒരു ബസ് സര്‍വീസ് ആരംഭിച്ചിരുന്നില്ല. കോട്ടപ്പുറം, കുറ്റിപ്പുറം, തൃശൂര്‍ വഴിയുള്ള എസി ബസാണ് ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിയത്.
Content Highlights: KSRTC has suspended the newly launched bus service from Malappuram to Nedumbassery airport due to continuous mechanical breakdowns. Inaugurated last month by Minister P K Kunhalikutty, the service provided great relief to Gulf passengers. Authorities stated it will resume once a new bus is allocated.



