Kerala
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി
ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീനിവാസന് ആണ് മരിച്ചത്
തിരുവനന്തപുരം| തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി. ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീനിവാസന് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
നേരത്തെ ചില അസുഖങ്ങള്‍ ബാധിച്ചതിനാലും ടിബി രോഗലക്ഷണങ്ങള്‍ സംശയിച്ചതിനെത്തുടര്ന്നും ജയിലിലെ പ്രത്യേക ഒബ്സര്‍വേഷന്‍ സെല്ലിലാണ് ശ്രീനിവാസനെ പാര്‍പ്പിച്ചിരുന്നത്. രോഗ പരിശോധനയ്ക്കായി കൊണ്ടുപോകാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ശ്രീനിവാസന് ജീവനൊടുക്കിയത്.
സെല്ലില്‍ നിന്ന് ശബ്ദം കേട്ടതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നേരത്തെ തിരുവനന്തപുരം ഓപ്പണ്‍ ജയിലില്‍ ആയിരുന്ന ശ്രീനിവാസന് ജയില്‍ ചാടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
Content Highlights:Murder convict Sreenivasan committed suicide inside the observation cell at Poojappura Central Jail in Thiruvananthapuram. Sreenivasan, who was serving a sentence for killing his pregnant wife, was rushed to the Medical College Hospital but could not be saved. Jail authorities started an inquiry.


