Connect with us

mayor arya rajendran

നടുറോഡില്‍ മേയറോട് കയര്‍ത്ത കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ കേസ്

സൈഡ് നല്‍കാതിരുന്ന ബസിന് മുന്നില്‍ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറെ ചോദ്യം ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്ത കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ കേസ്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചാണ് സംഭവം. ഭര്‍ത്താവ് സച്ചിന്‍ ദേവ് എം എല്‍ എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

സൈഡ് നല്‍കാതിരുന്ന ബസിന് മുന്നില്‍ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറെ ചോദ്യം ചെയ്തു. മേയറോടു കയര്‍ക്കാനാണ് ഡ്രൈവര്‍ തയ്യാറായത്. കാര്‍ കുറുകെയിട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് ഡ്രൈവറും പോലീസിന് പരാതി നല്‍കി. ഡ്രൈവറുടെ പരാതി അന്വേഷിച്ച ശേഷം കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.

 

Latest