Connect with us

Kerala

ഏപ്രില്‍ 29 എസ് എസ് എഫ് സ്ഥാപകദിനം; ജനറേഷന്‍ ഡയലോഗ് സംഗമങ്ങള്‍ 120 കേന്ദ്രങ്ങളില്‍ നടക്കും

29ന് രാവിലെ മുഴുവന്‍ സംഘടന കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തല്‍, മധുരവിതരണം, വിപ്ലവഭേരി എന്നിവ നടക്കും

Published

|

Last Updated

കോഴിക്കോട്  |  എസ് എസ് എഫ് 52മത് സ്ഥാപകദിനത്തോടനുബന്ധിച്ച് കേരളത്തിലെ 120 കേന്ദ്രങ്ങളില്‍ ജനറേഷന്‍ ഡയലോഗ് എന്ന പേരില്‍ പ്രവര്‍ത്തകസംഗമങ്ങള്‍ ഇന്ന് നടക്കും. വിദ്യാര്‍ത്ഥി റാലി, സന്നദ്ധ സംഘമായ ഇസ്സ കോഡ് പ്രഖ്യാപനം, ആത്മീയ സമ്മേളനം എന്നിവയും സംഗമത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. 29ന് രാവിലെ മുഴുവന്‍ സംഘടന കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തല്‍, മധുരവിതരണം, വിപ്ലവഭേരി എന്നിവ നടക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് 700 സെക്ടര്‍ കേന്ദ്രങ്ങളില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് ദാഹജല വിതരണത്തിനു വേണ്ടി ‘കൂള്‍ പോയിന്റ്’ സ്ഥാപിക്കും. തുടര്‍ന്ന് വൈകുന്നേരം ഡിവിഷന്‍ കേന്ദ്രങ്ങളിലാണ് ജനറേഷന്‍ ഡയലോഗ് പ്രവര്‍ത്തക സംഗമങ്ങള്‍ നടക്കുന്നത്.

ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും രാഷ്ട്രീയ ബോധ്യങ്ങള്‍ കൃത്യമാക്കുകയും ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥി സംഘത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 1973 ഏപ്രില്‍ 29ന് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ രൂപീകരിച്ചത്. കഴിഞ്ഞ 51 വര്‍ഷക്കാലമായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ധാര്‍മിക വിപ്ലവം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എസ് എസ് എഫ് പ്രവര്‍ത്തിക്കുന്നു. നിലപാടുകളിലെ കണിശതയും ആശയങ്ങളിലെ വ്യക്തതയും എസ് എസ് എഫ് എന്ന വിദ്യാര്‍ത്ഥി സംഘത്തെ ദേശീയതലത്തില്‍ തന്നെ ഏറ്റെടുക്കാന്‍ കാരണമായി. നിലവില്‍ കേരളം അടക്കം ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലും വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളിലും വ്യവസ്ഥാപിതമായ രീതിയില്‍ സംഘടന കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. വിദ്യാര്‍ത്ഥികളുടെ എല്ലാ തലങ്ങളെയും പരിപോഷിപ്പിക്കുക എന്ന അര്‍ത്ഥത്തില്‍ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക കല സാഹിത്യ മേഖലകളില്‍ എസ് എസ് എഫ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു.

 

Latest