Connect with us

UAE

ഇന്ത്യയിൽ സൗരോർജ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി സായിദ് സാന്ത്വന പദ്ധതി

കർണാടകയിലെ ഗ്രാമീണ മേഖലകളിൽ പുതിയ മുന്നേറ്റം

Published

|

Last Updated

അബൂദബി| യു എ ഇയുടെ പ്രശസ്തമായ സായിദ് സസ്‌റ്റൈനബിലിറ്റി പ്രൈസിന്റെ “ബിയോണ്ട് 2020′ മാനുഷിക സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം ആളുകൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്ന പദ്ധതി പൂർത്തിയായി. കർണാടകയിലെ ഗ്രാമീണ മേഖലകളിലാണ് ആറ് സൗരോർജ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സജ്ജീകരിച്ചത്.

വൈദ്യുതി തടസ്സങ്ങൾ പതിവായ വിദൂര ഗ്രാമങ്ങളിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് ഈ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. 2018-ലെ സായിദ് സസ്‌റ്റൈനബിലിറ്റി പുരസ്‌കാര ജേതാക്കളായ ഇന്ത്യയിലെ “സെൽകോ’ സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
രണ്ട് മുതൽ 15 കിലോവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പാനലുകളും രണ്ട് ദിവസം വരെ തടസ്സമില്ലാതെ വൈദ്യുതി നൽകാൻ കഴിയുന്ന ലിഥിയം അയോൺ ബാറ്ററികളുമാണ് ഈ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. നവജാത ശിശുക്കൾക്കുള്ള വാംമറുകൾ, വെന്റിലേറ്ററുകൾ, പോർട്ടബിൾ വാക്‌സിൻ കാരിയറുകൾ, ടെലിമെഡിസിൻ ഉപകരണങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വിദൂര ഗ്രാമങ്ങളിലേക്ക് സേവനമെത്തിക്കാൻ സോളാർ മൊബൈൽ ക്ലിനിക്കും പദ്ധതിയുടെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

നേപ്പാൾ, ഈജിപ്ത്, ഇന്തോനേഷ്യ, ബംഗ്ലാദേശ് ഉൾപ്പെടെ ലോകത്തെ 19 രാജ്യങ്ങളിലായി 4,29,800-ലധികം ആളുകളുടെ ജീവിതത്തിലാണ് “ബിയോണ്ട് 2020′ പദ്ധതി വഴി ഇതുവരെ വെളിച്ചം വീശിയത്. അബൂദബി ഫണ്ട് ഫോർ ഡെവലപ്മെന്റ‌്, മുബാദല എനർജി, മസ്ദാർ, അബൂദബി കൊമേഴ്സ്യൽ ബേങ്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് ഈ ആഗോള പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നത്. പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് കൃത്യമായ സമയത്ത് സൗജന്യവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് ആരോഗ്യ – രോഗപ്രതിരോധ മന്ത്രി അഹ്്മദ് ബിൻ അലി അൽ സായിഗ് പറഞ്ഞു.

Content Highlights:
Under the UAE’s Zayed Sustainability Prize Beyond 2020 initiative, six solar-powered primary health centers were set up in rural Karnataka. Partnering with SELCO India, the project provides uninterrupted power and advanced medical gear. Over 200,000 people will benefit from these services.

 

---- facebook comment plugin here -----

Latest