Connect with us

National

10 വർഷം, 152 പേപ്പർ ചോർച്ച; കറുത്ത ബാഡ്ജ് ധരിച്ച് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ സുരക്ഷാ സേന ആയുധങ്ങൾ ചൂണ്ടുന്നതും അവരെ മർദ്ദിക്കുന്നതും ചൂണ്ടിക്കാട്ടിയ അദ്ദേഹം വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചു.

Published

|

Last Updated

ന്യൂഡൽഹി | കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 152 പരീക്ഷാ ചോദ്യപേപ്പറുകൾ (Exam Paper Leak) ചോർന്നുവെന്ന്, കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണമുയർത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രത്യേക വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്. കൈയിൽ കറുത്ത ബാഡ്ജ് ധരിച്ചാണ് അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടത്.

സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ സുരക്ഷാ സേന ആയുധങ്ങൾ ചൂണ്ടുന്നതും അവരെ മർദ്ദിക്കുന്നതും ചൂണ്ടിക്കാട്ടിയ അദ്ദേഹം വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തതെന്ന് ചോദിച്ചു. രാജ്യത്തെ വിദ്യാർത്ഥികൾ എന്ന നിലയിൽ തങ്ങൾക്ക് അർഹമായ നീതിയുക്തമായ വിദ്യാഭ്യാസ സമ്പ്രദായം (Education System India) മാത്രമാണ് അവർ ആവശ്യപ്പെടുന്നത്. ജൂലൈ 20 ന് നടന്ന ചലോ സൻസദ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വാർത്താസമ്മേളനം ആരംഭിച്ചത്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ സുരക്ഷാ സേന അറസ്റ്റ് ചെയ്ത് നീക്കുന്നു.

പരീക്ഷാ ചോദ്യപേപ്പറുകൾ ചോരുന്നത് കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദമാണ് (Mental Stress in Students) ഉണ്ടാക്കുന്നത്. അവസാന നിമിഷമാണ് പേപ്പർ ചോർന്ന വിവരം അറിയുന്നത്. തുടർച്ചയായ ചോർച്ചകൾ കാരണം നിരവധി കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Rahul Gandhi alleged 152 paper leaks in 10 years. He condemned force against protesting students. Paper leaks cause severe mental stress and student suicides.

Rahul Gandhi, Paper Leak, Congress Leader, BJP Government, Exam Controversy, Student Protest, Chalo Sansad, രാഹുൽ ഗാന്ധി, പരീക്ഷ പേപ്പർ ചോർച്ച, കേന്ദ്ര സർക്കാർ, sirajlive, malayalam news, siraj daily, today’s news, siraj online

---- facebook comment plugin here -----

Latest