Connect with us

Editors Pick

വാഹനപ്രേമികൾക്ക് തിരിച്ചടി: മാരുതി കാറുകൾക്ക് ആഗസ്റ്റ് മുതൽ വീണ്ടും വില കൂടും; എത്ര രൂപ വരെ വർദ്ധിക്കും?

ഈ മാസം തുടക്കത്തിലും മാരുതി സുസൂക്കി തങ്ങളുടെ പല വാഹനങ്ങളുടെയും വില വർദ്ധിപ്പിച്ചിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസൂക്കി തങ്ങളുടെ വിവിധ മോഡലുകളുടെ വില വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുന്നു. ആഗസ്റ്റ് മാസം മുതൽ പുതിയ വില വർധനവ് പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. തുടർച്ചയായ രണ്ടാം മാസമാണ് മാരുതി സുസൂക്കി മോഡലുകൾക്ക് വില കൂട്ടുന്നത്.

നിർമ്മാണ ചിലവിലുണ്ടായ വർധനവും പണപ്പെരുപ്പവുമാണ് (Inflation) വില വർദ്ധിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഉൽപ്പാദന ചിലവ് കുറയ്ക്കാൻ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും നിലവിലെ പ്രതികൂല സാഹചര്യത്തിൽ അല്പം വില വർദ്ധനവ് അനിവാര്യമാണെന്ന് മാരുതി വ്യക്തമാക്കി. വിവിധ മോഡലുകൾക്കും വേരിയന്റുകൾക്കും അനുസരിച്ച് 30,000 രൂപ വരെയാണ് വിലയിൽ വർധനവ് ഉണ്ടാകുക.

ഈ മാസം തുടക്കത്തിലും മാരുതി സുസൂക്കി തങ്ങളുടെ പല വാഹനങ്ങളുടെയും വില വർദ്ധിപ്പിച്ചിരുന്നു. ഇ വിറ്റാര (e Vitara), ജിംനി (Jimny), ബലേനോ (Baleno), എക്സ് എൽ 6 (XL 6), എർട്ടിഗ (Ertiga), സ്വിഫ്റ്റ് (Swift), ഡിസയർ (Dzire), ഇൻവിക്റ്റോ (Invicto), ഫ്രോങ്ക്‌സ് (Fronx) തുടങ്ങിയ പ്രധാന മോഡലുകൾക്കെല്ലാം ജൂലൈയിൽ വില കൂട്ടിയിരുന്നു. എന്നാൽ അതേസമയം വിക്റ്റോറിസ് (Victoris) മോഡലിന്റെ വിലയിൽ കുറവ് വരുത്തുകയും ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

Content Highlights

Maruti Suzuki has announced a second consecutive price hike effective from August 2026. The prices of Maruti cars will be increased by up to Rs 30,000 depending on the model and variant due to rising input costs and inflationary pressures.

---- facebook comment plugin here -----

Latest