National
ജന്തര്‍ മന്തിറിലെ പ്രതിഷേധം; ഡല്‍ഹിയിലെ 16 മെട്രോ സ്റ്റേഷനുകള്‍ അടച്ചു
അതേ സമയം ഇവ എപ്പോഴാണ് വീണ്ടും തുറക്കുക എന്നതിനെക്കുറിച്ച് ഡി എം ആര്‍ സി കൃത്യമായ സമയപരിധി ഒന്നും നല്‍കിയിട്ടില്ല.
ന്യൂഡല്‍ഹി | നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ഡല്‍ഹിയിലുടനീളമുള്ള 16 മെട്രോ സ്റ്റേഷനുകള്‍ അടച്ചു .
അതേ സമയം ഇവ എപ്പോഴാണ് വീണ്ടും തുറക്കുക എന്നതിനെക്കുറിച്ച് ഡി എം ആര്‍ സി കൃത്യമായ സമയപരിധി ഒന്നും നല്‍കിയിട്ടില്ല. എന്നാല്‍ രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ സ്റ്റേഷനുകളിലെ ഇന്റര്‍ചേഞ്ച് സൗകര്യം ലഭ്യമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിജെപി പ്രതിഷേധവും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധവും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ ഡല്‍ഹി പോലീസ് വിവിധ സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.പ്രധാന നഗര ഭാഗങ്ങളിലടക്കം കൂടുതല്‍ പോലീസിനെയും അര്‍ധസൈനികരെയും വിന്യസിച്ചു.
പാര്‍ലമെന്റ്, പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍, മറ്റ് സുപ്രധാന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും സുരക്ഷ ശക്തമാക്കി.
#DelhiMetro #NEETPaperLeak #JantarMantar #DMRC #DelhiProtest #EducationNews #DelhiPolice #SirajLive
Content Highlights: DMRC closed 16 metro stations in Delhi due to ongoing protests at Jantar Mantar over the NEET paper leak. Interchange facilities at key stations like Rajiv Chowk remain functional. Security has been beefed up across major government hubs and parliament.






