Kerala
ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജാമ്യം; കാപ്പ കേസുള്ളതിനാല്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല
വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ രണ്ട് കേസുകള്‍ക്കാണ് ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം| തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്ട്രറ്റ് രണ്ട് ആണ് സുഗതന് ജാമ്യം അനുവദിച്ചത്. വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ രണ്ട് കേസുകള്‍ക്കാണ് ജാമ്യം അനുവദിച്ചത്. അതേസമയം, കാപ്പ കേസുള്ളതിനാല്‍ സുഗതന് ജയില്‍ മോചിതനാകാന്‍ സാധിക്കില്ല.
നേരത്തെ, കാപ്പ കേസില്‍ തടവിലുള്ള ആര്‍ സുഗതന്‍ വിയ്യൂര്‍ ജയിലില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. കഴിഞ്ഞ ജൂണ്‍ ഒമ്പത് മുതല്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആര്‍ സുഗതന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
Content Highlights:
Nedumangad Second Class Magistrate granted bail to Trivandrum Corporation BJP councillor R Sugathan in two Vattiyoorkavu police cases. However, he will remain in Viyyoor Central Jail due to pending KAAPA detention. Sugathan had previously taken his oath as councillor from inside the jail.






