UAE
കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ അൽ ഹിന്ദ് ട്രാവൽസ് വഴി; സർവീസുകൾക്ക് ഇന്ന് തുടക്കം
സേവനങ്ങൾക്കായി consularsevainuae.com എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ‌്മെന്റ്എടുക്കേണ്ടതുണ്ട്.
അബൂദബി| യു എ ഇയിലെ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ ഇനി മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി ലഭ്യമാകും. ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്ന 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ഐ സി എ സി) വഴിയാണ് സേവനങ്ങൾ നൽകുക. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫീസ് വളപ്പുകളിൽ നേരിട്ടുള്ള കോൺസുലാർ സേവനങ്ങൾ ലഭ്യമാകില്ലെന്ന് എംബസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സേവനങ്ങൾക്കായി consularsevainuae.com എന്ന വെബ്‌സൈറ്റ് വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ്എടുക്കേണ്ടതു
കേന്ദ്ര സർക്കാറിന്റെ ഫീസിന് പുറമെ, സേവന നിരക്കായി 19 ദിർഹം ആണ് അൽ ഹിന്ദ് ഈടാക്കുക. ഇതിൽ വാറ്റ്, ഫോം പൂരിപ്പിക്കൽ, ഫോട്ടോ, ഡോക്യുമെന്റ് ടൈപ്പിംഗ്, പ്രിന്റ്ഔട്ട്, ഫോട്ടോ കോപ്പി, ഡൊമസ്റ്റിക് കൊറിയർ തുടങ്ങിയ മുഴുവൻ അനുബന്ധ സേവനങ്ങളും ഉൾപ്പെടും. അബൂദബി എമിറേറ്റിൽ അൽ ഖാലിദിയ, മുസഫ്ഫ, അൽ റീം, അൽ ഐൻ, മദീനത്ത് സായിദ്, ഗയാത്തി എന്നിവിടങ്ങളിലും ദുബൈ, വടക്കൻ എമിറേറ്റുകളിൽ ബർ ദുബൈ, ഡി ഐ പി, ഷാർജ അൽ മജാസ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസ് അൽഖൈമ, ഫുജൈറ, കൽബ, ഖോർഫക്കാൻ എന്നിവിടങ്ങളിലുമാണ് പുതിയ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
Content Highlights:
Indian Embassy and Consulate in the UAE have outsourced passport, visa, and attestation services to Al Hind Tours and Travels. Services will now be available across 16 Indian Consular Application Centers. Appointments must be booked online via consularsevainuae.com with special walk-in provisions.






