Kerala
ബലാത്സംഗശ്രമക്കേസില്‍ യൂട്യൂബർ അറസ്റ്റിൽ
ബി ജെ പിയിൽ നിന്ന് സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയതായി പരാതിക്കാരി

മലപ്പുറം | ബലാത്സംഗശ്രമക്കേസില്‍ മുൻ ബി ജെ പി പ്രവർത്തകനായ യൂട്യൂബർ അറസ്റ്റിൽ. മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി ബൈര്‍ ബാപ്പുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി ജെ പി വനിതാ നേതാവിൻ്റെ പരാതിയിലാണ് നടപടി.
ഈ മാസം പത്തിന് വൈകിട്ട് വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തതായും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയുണ്ട്.
ബി ജെ പിയിൽ നിന്ന് സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയതായി പരാതിക്കാരി പറയുന്നു.
---- facebook comment plugin here -----