Connect with us

Kerala

സ്‌കൂളില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് വിദ്യാര്‍ഥി; ആറ് വിദ്യാര്‍ഥികള്‍ക്കും ഒരധ്യാപികക്കും ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം കല്ലിയൂര്‍ പുന്നമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂളില്‍ വിദ്യാര്‍ഥി കൊണ്ടുവന്ന പെപ്പര്‍ സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് ആറ് വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികക്കും ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം കല്ലിയൂര്‍ പുന്നമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥികളെയും അധ്യാപികയെയും ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുട്ടികള്‍ക്ക് സാരമായ ശ്വാസതടസ്സം അനുഭവപ്പെട്ടതായി ജനറല്‍ ആശുപത്രി സൂപ്രണ്ട് ആര്‍ കൃഷ്ണവേണി മാധ്യമങ്ങളെ അറിയിച്ചു. പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

‘റെഡ് കോപ്പ്’ എന്ന പെപ്പര്‍ സ്‌പ്രേ ആണ് ഉപയോഗിച്ചതെന്ന് കുട്ടികള്‍ പറഞ്ഞതായും സൂപ്രണ്ട് പറഞ്ഞു. ഒരു കൗതുകത്തിനാണ് പെപ്പര്‍ സ്‌പ്രേ സ്‌കൂളില്‍ കൊണ്ടുവന്നതെന്നും ഇത്രമാത്രം പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കരുതിയില്ലെന്നുമാണ് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി അധികൃതരോട് പറഞ്ഞത്.

 

 

---- facebook comment plugin here -----

Latest