Kerala
ഷൊര്‍ണൂരില്‍ 14കാരനെ വനിതാ പോലീസ് ഉദ്യോഗസ്ഥ മര്‍ദിച്ച സംഭവം; കേസെടുത്ത് പോലീസ്
കുട്ടി ക്വാര്‍ട്ടേഴ്‌സിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ചാണ് മര്‍ദിച്ചതെന്ന് മാതാവ്

പാലക്കാട്|ഷൊര്‍ണൂരില്‍ പതിനാലുകാരനെ വനിതാ പോലീസ് ഉദ്യോഗസ്ഥ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു പോലീസ്. ചേലക്കര സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജാസ്മിനെതിരെയാണ് കേസ്. അയല്‍വാസിയായ കുട്ടി ക്വാര്‍ട്ടേഴ്‌സിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് ജാസ്മിന്‍ മര്‍ദിച്ചെന്നാണ് പരാതി.
ഷോര്‍ണൂര്‍ പോലീസില്‍ കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. ജാസ്മിന്റെ ക്വാട്ടേഴ്‌സിലേക്ക് കല്ലെറിഞ്ഞത് തന്റെ മകനല്ലെന്ന് മാതാവ് പറയുന്നു. മര്‍ദനമേറ്റ പതിനാലുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
---- facebook comment plugin here -----