Kerala
ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച്; സന്ദീപ് വാര്യർ അടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം
റിമാന്‍ഡിലായി ഒമ്പതാം ദിവസമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്.

പത്തനംതിട്ട | ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്ദീപ് വാര്യര്‍ ഉള്‍പ്പടെ 16 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. പത്തനംതിട്ട സിജെഎം കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.
മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെയാണ് നേതാക്കളെ കേസെടുത്ത് റിമാൻഡ് ചെയ്തത്. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. സന്ദീപ് വാര്യറാണ് കേസിലെ ഒന്നാം പ്രതി. യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനാണ് രണ്ടാംപ്രതി. സംസ്ഥാന സെക്രട്ടറി നഹാസ് അഞ്ചാം പ്രതിയാണ്. മൂന്ന് വനിതാപ്രവർത്തകരും കേസിൽ റിമാൻഡിലായിരുന്നു. റിമാന്‍ഡിലായി ഒമ്പതാം ദിവസമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്.
മാർച്ചിൽ സന്ദീപ് വാര്യരുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് സന്ദീപ് അടക്കം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.