Uae
യു എ ഇയില്‍ ജനുവരി രണ്ട് മുതല്‍ ജുമുഅ നമസ്‌കാര സമയത്തില്‍ മാറ്റം
ശൈത്യകാലം കണക്കിലെടുത്താണ് സമയം മാറ്റുന്നത്
അബൂദബി | യു എ ഇയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയം 2026 ജനുവരി രണ്ട് മുതല്‍ ഉച്ചയ്ക്ക് 12.45ലേക്ക് മാറ്റുമെന്ന് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത് ജനറല്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ പള്ളികളിലും ഈ മാറ്റം ബാധകമായിരിക്കും.
പുതിയ സമയക്രമം പാലിക്കണമെന്നും പ്രാര്‍ഥനയ്ക്കായി നേരത്തെ എത്തുന്നത് ഉറപ്പാക്കണമെന്നും അതോറിറ്റി വിശ്വാസികളോട് അഭ്യര്‍ഥിച്ചു. നിലവില്‍ 1.15നാണ് ജുമുഅ നമസ്‌കാരം നടക്കുന്നത്.
ശൈത്യകാലം കണക്കിലെടുത്താണ് സമയം മാറ്റുന്നത്. വര്‍ഷം തോറും കാലാവസ്ഥയ്ക്ക് അനുസരിച്ച് പ്രാര്‍ഥനാ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താറുണ്ട്.
---- facebook comment plugin here -----







