Connect with us

Kerala

സീറ്റ് നല്‍കണം; കെ പി സി സി അധ്യക്ഷനോട് അഭ്യര്‍ഥനയുമായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്

വയനാട്ടില്‍ പറഞ്ഞ വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷനോട് അഭ്യര്‍ഥനയുമായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ഒ ജെ ജനീഷ് രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസുകാരെ പരിഗണിക്കണം. ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണം. അടുത്ത പത്ത് വര്‍ഷത്തെ മുന്നില്‍ കണ്ടുള്ള പരിഗണന ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

ഇന്ന് തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം നടക്കും. അടുത്ത സമരങ്ങള്‍ പ്രഖ്യാപിക്കും. വയനാട് വീടെവിടെയെന്നാണ് യൂത്ത് കോണ്‍ഗ്രസിനോടുള്ള ചോദ്യം. സര്‍ക്കാരിനോട് മാധ്യമങ്ങള്‍ ഈ ചോദ്യം ചോദിക്കുന്നില്ല. ആ തീരുമാനം യൂത്ത് കോണ്‍ഗ്രസ് കൂട്ടായി എടുത്തതാണ്. സംശയം ഒന്നും വേണ്ട. പറഞ്ഞ വീടുകള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കും.

യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. എന്റെ ഏറ്റവും വലിയ സന്തോഷം എല്ലാവരും ഈ യോഗത്തില്‍ പങ്കെടുത്തു എന്നത് തന്നെയാണ്. ഒറ്റക്കെട്ടായി തന്നെ യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും ജെനീഷ് കൂട്ടിച്ചേര്‍ത്തു.

താന്‍ ചുമതലയിലേക്ക് എത്തുന്നത് നിര്‍ണായക സമയത്താണ്. സര്‍ക്കാരിനെതിരായ സമരം ഇന്ന് തന്നെ തീരുമാനിക്കും. പദവിയല്ല പ്രവര്‍ത്തനമാണ് പ്രധാനം. വളരെ ചുരുങ്ങിയ കാലയളവ് മാത്രമാണ് ഈ കമ്മറ്റിക്ക് ഇനി ബാക്കി ഉള്ളത്. സമരങ്ങള്‍ക്ക് ഒരു സാധ്യതയും കുറവില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest