Kerala
പി എം ശ്രീ: സി പി ഐ മന്ത്രിസഭാ യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കും
മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം
ആലപ്പുഴ | പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. വിട്ടുവീഴ്ചക്കു തയ്യാറല്ലെന്ന് അറിയിച്ച സി പി ഐ പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിസഭാ യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കും.
സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടെയാണ് ചര്‍ച്ച നടത്താന്‍ സന്നദ്ധ അറിയിച്ച് മുഖ്യമന്ത്രിയുടെ വിളി വന്നത്. ചര്‍ച്ച കഴിയുന്നതുവരെ മറ്റു തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയും പങ്കെടുക്കുന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു.
പിഎം ശ്രീ യില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. എല്‍ ഡി എഫിന്റെ ഭാഗമാണ് സി പി ഐയും സി പി എമ്മുമെന്നും മുഖ്യമന്ത്രി വിളിച്ചാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. പിഎം ശ്രീയില്‍ ശരിയായ നിലപാട് സ്വീകരിക്കുമെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ചര്‍ച്ചക്കായി പോയത്.


