Kerala
കൊലക്കേസ് പ്രതിയായ യുവാവിനെ മര്‍ദ്ദിച്ച് ജനനേന്ദ്രിയം മുറിച്ചു
ചേര്‍ത്തല മുനീര്‍ വധക്കേസിലെ പ്രതിയാണ് സുദര്‍ശന്‍.
തൃശൂര്‍ | കൊടുങ്ങല്ലൂരില്‍ കൊലക്കേസ് പ്രതിയായ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. പരിക്കേറ്റ നിലയില്‍ കൊടുങ്ങല്ലൂരിലാണ് ഇയാളെ കണ്ടെത്തിയത്. സുദര്‍ശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി.
ചേര്‍ത്തല മുനീര്‍ വധക്കേസിലെ പ്രതിയാണ് സുദര്‍ശന്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. കേസില്‍ സുദര്‍ശന്റെ സഹോദരനും പ്രതിയാണ്. ഈ കേസിലെ പ്രതികാരമായിട്ടാകാം ആക്രമണം നടത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നു. സ്ത്രീകളെ ശല്യം ചെയ്തതിനടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്നും സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടുണ്ട്.
അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ വയറിന് പുറത്തും മാരകമായി പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ ജനനേന്ദ്രിയം ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തു. സംഭവത്തില്‍ കേസെടുത്ത കൊടുങ്ങല്ലൂര്‍ പോലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്. സുദര്‍ശനന് നേരിടേണ്ടി വന്നത് മനുഷ്യത്വ രഹിതമായ പീഡനമെന്നും ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജന്‍ മുരുകന്‍ പറഞ്ഞു.
കഴിഞ്ഞദിവസം കൊടുങ്ങല്ലൂരില്‍ നഗ്‌നനായ നിലയില്‍ റോഡിലുപേക്ഷിച്ച നിലയിലാണ് സുദര്‍ശനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


