Kerala
പോലീസില്‍ ജോലി നേടാനുള്ള തീവ്ര പരിശീലനത്തിനിടെ 22 കാരി കുഴഞ്ഞു വീണു മരിച്ചു
തളിക്കുളം സെന്ററിന് കിഴക്ക് കുറൂട്ടി പറമ്പില്‍ സുരേഷിന്റെ മകള്‍ ആദിത്യയാണ് മരിച്ചത്
തൃശൂര്‍ | പോലീസില്‍ ജോലി നേടാനുള്ള തീവ്ര പരിശീലനത്തിനിടെ 22 കാരി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ തളിക്കുളം ജി വി ജി എസ് എസ് മൈതാനത്ത് പരിശീലന ഓട്ടത്തിനിടെയാണ് തളിക്കുളം സെന്ററിന് കിഴക്ക് കുറൂട്ടി പറമ്പില്‍ സുരേഷിന്റെ മകള്‍ ആദിത്യ (22)യാണ് മരിച്ചത്.
പോലീസില്‍ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്ന യുവതി ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പസ്‌കൂള്‍ മൈതാനത്ത് കുഴഞ്ഞു വീണത്. പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീണ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----




