Kerala
കണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ്സ്- സി പി എം സംഘര്‍ഷം
യൂത്ത് കോണ്‍ഗ്രസ്സ് റാലിക്ക് നേരെ കുപ്പിയേറെന്ന് ആരോപണം

കണ്ണൂര്‍ | കണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ്സ്- സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ്സ് റാലിക്ക് നേരെ സി പി എം പ്രവര്‍ത്തകര്‍ കുപ്പിയേറ് നടത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ആരോപണം സി പി എം നിരസിച്ചു. ചേരിതിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെട്ട ഇരു വിഭാഗത്തെയും പോലീസ് എത്തി പിന്തിരിപ്പിച്ചു.
വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ്സ് റാലി സി പി എം മലപ്പട്ടം ലോക്കല്‍ ഓഫീസ്
ആയ എ കുഞ്ഞിക്കണ്ണൻ സ്മാരക മന്ദിരത്തിന് സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം തുടങ്ങിയത്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കുപിതരായതോടെ മുദ്രാവാക്യം വിളികളുമായി ഇരുവിഭാഗം പ്രവര്‍ത്തകരും മുഖാമുഖമെത്തി. കൈയാങ്കളിയുമുണ്ടായി. ഇതോടെ പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്.
യൂത്ത് കോണ്‍ഗ്രസ്സ് റാലിയുടെ പൊതു യോഗത്തില്‍ സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശമാണ് നേതാക്കള്‍ ഉന്നയിച്ചത്.